Help Me God

A place share prayers

  • ആനയിറങ്ങും മാമലയില്‍

    ആനയിറങ്ങും മാമലയില്‍ ആരാരും കേറാ പൂമലയില്‍ (2) നീലിമലയിലും തന്തന തന്തന – ഉദയാസ്തമയങ്ങള്‍ തന്തന തന്തന നീലിമലയിലും ഉദയാസ്തമയങ്ങള്‍ നിറമാല ചാര്‍ത്തും കരിമലയില്‍ അയ്യപ്പാ നിന്‍ ശരണം അടിയനെന്നും ശരണം സ്വാമിയപ്പാ ശരണമപ്പാ പമ്പാവാസനെ ശരണമപ്പാ സ്വാമിയപ്പാ ശരണമപ്പാ പന്തളവാസനെ ശരണമപ്പാ (ആന) നിന്‍‌തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍ സ്വാമിയെ ശരണം അയ്യപ്പ ശരണം സംക്രമസന്ധ്യ മുഴങ്ങുന്ന പാവന സങ്കീര്‍ത്തനങ്ങളിലാറാടാന്‍ സ്വാമിയെ ശരണം അയ്യപ്പ ശരണം നിന്‍‌തിരുനാമജപത്തില്‍ മുഴുകും പമ്പയിലൊരുനാള്‍ നീരാടാന്‍ സംക്രമസന്ധ്യ മുഴങ്ങുന്ന പാവന…

  • മന്ദാരം മലര്‍‌മഴ ചൊരിയും

    മന്ദാരം മലര്‍‌മഴ ചൊരിയും

    മന്ദാരം മലര്‍‌മഴ ചൊരിയും പാവനമാം മലയിൽ കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരുസന്നിധിയിൽ ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ (മന്ദാരം…) പൂക്കാലം താലമെടുക്കും കാനന മേഖലയിൽ തീര്‍ത്ഥം‌പോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍ അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ (മന്ദാരം…) തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍ അവിരാമം നെയ്‌ത്തിരിനാളം തെളിയുന്ന തിരുനടയില്‍ തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം തവരൂപം കാണാനെന്നും മോഹം അയ്യനേ (മന്ദാരം…)

  • നന്മ നിറഞ്ഞ മറിയമേ

    നന്മ നിറഞ്ഞ മറിയമേ സ്വസ്തികർത്താവ് അങ്ങയോട് കൂടെസ്ത്രീകളിൽ ധന്യ നീഉദരത്തിൻ ഫലം ഈശോ അനുഗ്രഹീതൻപരിശുദ്ധ മറിയമേ തമ്പുരാന്റമ്മേപാപികളാം ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേഈപ്പോഴും മരണനേരവും ആമേൻ

  • ലളിത സഹസ്രനാമം

    കരന്യാസഃഐമ് അംഗുഷ്ടാഭ്യാം നമഃ, ക്ലീം തര്ജനീഭ്യാം നമഃ, സൗഃ മധ്യമാഭ്യാം നമഃ, സൗഃ അനാമികാഭ്യാം നമഃ, ക്ലീം കനിഷ്ഠികാഭ്യാം നമഃ, ഐം കരതല കരപൃഷ്ഠാഭ്യാം നമഃ അംഗന്യാസഃഐം ഹൃദയായ നമഃ, ക്ലീം ശിരസേ സ്വാഹാ, സൗഃ ശിഖായൈ വഷട്, സൗഃ കവച്ഹായ ഹും, ക്ലീം നേത്രത്രയായ വൗഷട്, ഐമ് അസ്ത്രായഫട്, ഭൂര്ഭുവസ്സുവരോമിതി ദിഗ്ബംധഃ ധ്യാനംഅരുണാം കരുണാ തരംഗിതാക്ഷീം ധൃതപാശാംകുശ പുഷ്പബാണചാപാമ് |അണിമാദിഭി രാവൃതാം മയൂഖൈഃ അഹമിത്യേവ വിഭാവയേ ഭവാനീമ് || 1 || ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം…

  • ഹരിവരാസനം

    ഹരിവരാസനം വിശ്വമോഹനംഹരിദധീശ്വരം ആരാധ്യപാദുകംഅരിവിമർദ്ദനം നിത്യനർത്തനംഹരിഹരാത്മജം ദേവമാശ്രയേ ശരണ കീർത്തനം ശക്തമാനസംഭരണലോലുപം നർത്തനാലസംഅരുണഭാസുരം ഭൂതനായകംഹരിഹരാത്മജം ദേവമാശ്രയേ പ്രണയസത്യകം പ്രാണനായകംപ്രണതകല്പകം സുപ്രഭാഞ്ചിതംപ്രണവ മന്ദിരം കീർത്തനപ്രിയംഹരിഹരാത്മജം ദേവമാശ്രയേ തുരഗവാഹനം സുന്ദരാനനംവരഗദായുധം ദേവവർണ്ണിതംഗുരുകൃപാകരം കീർത്തനപ്രിയംഹരിഹരാത്മജം ദേവമാശ്രയേ ത്രിഭുവനാർച്ചിതം ദേവതാത്മകംത്രിനയനം പ്രഭും ദിവ്യദേശികംത്രിദശപൂജിതം ചിന്തിതപ്രദംഹരിഹരാത്മജം ദേവമാശ്രയേ ഭവഭയാവഹം ഭാവുകാവഹംഭുവനമോഹനം ഭൂതിഭൂഷണംധവളവാഹനം ദിവ്യവാരണംഹരിഹരാത്മജം ദേവമാശ്രയേ കളമൃദുസ്മിതം സുന്ദരാനനംകളഭകോമളം ഗാത്രമോഹനംകളഭകേസരി വാജിവാഹനംഹരിഹരാത്മജം ദേവമാശ്രയേ ശ്രിതജനപ്രിയം ചിന്തിതപ്രദംശ്രുതിവിഭൂഷണം സാധുജീവനംശ്രുതിമനോഹരം ഗീതലാലസംഹരിഹരാത്മജം ദേവമാശ്രയേശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാസ്വാമി ശരണമയ്യപ്പാസ്വാമി ശരണമയ്യപ്പാ

  • The Benedictus

    Blessed be the Lord god of Israel,for he hath visited and redeemed his people;And hath raised up a mighty salvation for usin the house of his servant David;that we should be saved from our enemies,and from the hand of all that hate us;that we being delivered out of the hand of our enemiesmight serve him…

  • മഹാലക്ഷ്മി അഷ്ടകം

    മഹാലക്ഷ്മി അഷ്ടകം

    നമസ്തേഽസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ।ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോഽസ്തു തേ ॥ 1 ॥ നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയംകരി ।സര്വപാപഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 2 ॥ സര്വജ്ഞേ സര്വവരദേ സര്വ ദുഷ്ട ഭയംകരി ।സര്വദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 3 ॥ സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി ।മംത്ര മൂര്തേ സദാ ദേവി മഹാലക്ഷ്മി നമോഽസ്തു തേ ॥ 4 ॥…

  • Novena to St. Jude

    Novena to St. Jude

    മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായെഏറ്റവും കഷ്ട്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേയാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭത്തിൽഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന്അങ്ങേക്ക് വിശേഷ വിശേഷവിധിയായി ലഭിച്ചിരിക്കുന്ന അനുഗ്രഹത്തെഅങ്ങ് ഉപയോഗിക്കേണമേഎന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം വിവരിക്കുക) എന്നതിന് അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു.ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ അങ്ങേ സഹായം ഒരിക്കലും മറക്കുകയില്ലെന്നുംഅങ്ങേ സ്തുതികൾ ലോകമെങ്ങും പ്രചരിപ്പിക്കുമെന്നുംഞാനിതാ വാഗ്ദാനം ചെയ്യുന്നുആമേൻ

Got any recommendations?