മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായെ
ഏറ്റവും കഷ്ട്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ
യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭത്തിൽ
ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന്
അങ്ങേക്ക് വിശേഷ വിശേഷവിധിയായി ലഭിച്ചിരിക്കുന്ന അനുഗ്രഹത്തെ
അങ്ങ് ഉപയോഗിക്കേണമേ
എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ
(ആവശ്യം വിവരിക്കുക)
എന്നതിന് അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു.
ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ അങ്ങേ സഹായം ഒരിക്കലും മറക്കുകയില്ലെന്നും
അങ്ങേ സ്തുതികൾ ലോകമെങ്ങും പ്രചരിപ്പിക്കുമെന്നും
ഞാനിതാ വാഗ്ദാനം ചെയ്യുന്നു
ആമേൻ
Leave a Reply