Help Me God

മന്ദാരം മലര്‍‌മഴ ചൊരിയും

മന്ദാരം മലര്‍‌മഴ ചൊരിയും പാവനമാം മലയിൽ

കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരുസന്നിധിയിൽ

ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ

ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ

(മന്ദാരം…)

പൂക്കാലം താലമെടുക്കും കാനന മേഖലയിൽ

തീര്‍ത്ഥം‌പോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍

അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം

അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ

(മന്ദാരം…)

തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍

അവിരാമം നെയ്‌ത്തിരിനാളം തെളിയുന്ന തിരുനടയില്‍

തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം

തവരൂപം കാണാനെന്നും മോഹം അയ്യനേ

(മന്ദാരം…)


Posted

in

,

by

Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.