Tag: Mandaram malarmazha
-
മന്ദാരം മലര്‍മഴ ചൊരിയും
മന്ദാരം മലര്‍മഴ ചൊരിയും പാവനമാം മലയിൽ കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരുസന്നിധിയിൽ ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ (മന്ദാരം…) പൂക്കാലം താലമെടുക്കും കാനന മേഖലയിൽ തീര്‍ത്ഥംപോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍ അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ (മന്ദാരം…) തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍ അവിരാമം നെയ്‌ത്തിരിനാളം തെളിയുന്ന തിരുനടയില്‍ തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം തവരൂപം കാണാനെന്നും മോഹം അയ്യനേ (മന്ദാരം…)